cheque
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കീഴ്മാട് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കെ.എ. രമേശ് മന്ത്രി വി.എസ്. സുനിൽകുമാറിന് കൈമാറുന്നു

ആലുവ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കീഴ്മാട് ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ കൈമാറി. കളക്ടർ എസ്. സുഹാസിന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് മന്ത്രി വി.എസ്. സുനിൽകുമാറിനു ചെക്ക് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഭിലാഷ് അശോകൻ, പൗളി ജോണി, അംഗങ്ങളായ വി.വി. മന്മഥൻ, എം.ഐ. ഇസ്മയിൽ, പഞ്ചായത്ത് സെക്രട്ടറി കെ.പി. അംബിക എന്നിവരും പങ്കെടുത്തു.