അങ്കമാലി: സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം അങ്കമാലിയിൽ ആരംഭിച്ചു. അങ്ങാടിക്കടവ് റേഷൻ കടയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ് ഗിരീഷ്‌കുമാർ, കൗൺസിലർ ബിനു ബി അയ്യമ്പിള്ളി, ലൈസൻസി കെ.ഡി. റോയി തുടങ്ങിയവർ പങ്കെടുത്തു.