അങ്കമാലി: കൊവിഡ്- 19 മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സഹകാരി കുടുംബങ്ങൾക്ക് കറുകുറ്റി സർവീസ് സഹകരണ ബാങ്ക് 5000 രൂപ പലിശരഹിത വായ്പ നൽകും. ജൂലായ് മുതൽ 500 രൂപ വീതം 10 മാസംകൊണ്ട് തിരിച്ചടച്ചാൽ മതി. വായ്പാ കുടിശിക ഇല്ലാത്തവർക്കാണ് പലിശരഹിത വായ്പ ലഭിക്കുക. ഏപ്രിൽ15 മുതൽ മേയ് 10 വരെ ഭരണ സമിതി അംഗങ്ങളിൽ നിന്നും ബാങ്ക് ഓഫീസുകളിൽ നിന്നും അപേക്ഷാഫോറം ലഭിക്കും.