തൃക്കാക്കര: തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം പൊതു സ്ഥലങ്ങൾഅണുവിമുക്തമാക്കാൻ ആരംഭിച്ചു. നഗര പ്രദേശത്തെ ബസ് ഷൽട്ടറുകൾ, സ്പെഷ്യൽ എക്കണോമിക് സോൺ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് , സെസ്,കാക്കനാട് മുൻസിപ്പൽ പാർക്ക്, എൻജിഒ ക്വാർട്ടേഴ്സ് പാർക്ക് എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറുമായ ബി ദിലീപിന്റെ മേൽനോട്ടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബോണി ബെന്നി , അബ്ദുൽ സത്താർ, മുഹമ്മദ് യൂസഫ്, എച്ച് സുധീർ എന്നിവർക്കാണ് ചുമതല.നഗരസഭയോടൊപ്പം ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻറും കൈകോർത്തു.ഫയർഫോഴ്സ് ഓഫീസിലെ സീനിയർ ഫയർ , റസ്ക്യൂ ഓഫീസർ കെ എം അബ്ദുൾ നസീർ, മറ്റ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഡിക്സൺ മാത്യു, വിനീഷ് കുമാർ ,ജിജി കുമാർ, ഉണ്ണികൃഷ്ണൻ, അഖിൽ, അശ്വിൻ, മുനീർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.നഗരസഭ വൈസ് ചെയർമാൻ കെ.ടി.എൽദോ .സെക്രട്ടറി പി.എസ്. ഷിബു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.