വൈപ്പിൻ : എട്ട് ഗ്രാമപഞ്ചായത്തുകളുള്ള വൈപ്പിൻ മണ്ഡലത്തിൽ കൊവിഡ് ഭീതിയുടെ തുടക്കത്തിൽ ആയിരത്തിൽപ്പരം പേർ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത് 557 പേരായി ചുരുങ്ങി. 456 വീടുകളിലായാണ് ഇത്രയും പേരുള്ളത്. പള്ളിപ്പുറം പഞ്ചായത്തിൽ ക്വാറന്റൈനിൽ ആരുമില്ല. മണ്ഡലത്തിലെ മെഡിക്കൽ ഓഫീസർമാരുമായി എസ്. ശർമ്മ എം.എൽ.എ വീഡിയോ കോൺഫറൻസിംഗ് നടത്തി സ്ഥിതിഗതി വിലയിരുത്തി. നിലവിൽ രോഗബാധിതരായ ആരും വൈപ്പിനിൽ ഇല്ലെന്ന് മെഡിക്കൽ ഓഫീസർമാർ അറിയിച്ചു.