തൃക്കാക്കര: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മെഡി​ക്കൽ കോളേജി​ൽ തണ്ണി മത്തൻ വിതരണം ചെയ്ത മുൻ എം.എൽ.എ എ.എം. യൂസഫി​നും സംഘത്തി​നുമെതി​രെയും കമ്മ്യൂണിറ്റി കിച്ചൻ ജന്മദിന ആഘോഷ വേദിയാക്കി മാറ്റിയ കൊച്ചി​ നഗരസഭാ കൗൺ​സി​ലർമാരായ പി.എം നസീമ, മുരളീധരൻ, ജോസഫ് അലക്സ്, വത്സലകുമാരി എന്നി​വർക്കെതി​രെയും പൊലീസ് കേസെടുക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ആവശ്യപ്പെട്ടു.

65 വയസ് കഴിഞ്ഞവർ നിർബന്ധമായും വീട്ടിലിരിക്കണമെന്ന മുഖ്യമന്ത്രി പറയുമ്പോഴാണ് എ.എം യൂസഫിന്റെ നേതൃത്വത്തിൽ മെഡി​ക്കൽ കോളേജി​ൽ എത്തി​യതെന്നും പ്രസ്താവനയി​ൽ പറയുന്നു.