firefo-force
അപകടത്തിൽ തകർന്ന കാർ. സമീപത്ത് റോഡിൽ വീണ ഓയിൽകഴുകിക്കളയുന്ന ഫയർഫോഴ്സ്

തൃപ്പൂണിത്തുറ: കാറും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു കാർ ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.തൃപ്പൂണിത്തുറ പുതിയകാവു് റോഡിൽ ചൂരക്കാട് ജംഗ്ഷനു സമീപം ശനിയാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. കൊച്ചി്യിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ മുഹമ്മദ് ലുക്മാൻ (20)നാണ് പരിക്കേറ്റത് തൃപ്പൂണിത്തുറ ഭാഗത്തു നിന്നും വന്ന കാർ മറ്റൊരു വാഹനത്തിൽ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടു എതിർദിശയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തകർന്നു പോയ കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് പുറത്തെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. തൃപ്പൂണിിത്തുറ പൊലീസ് കേസെടുത്തു.