പള്ളുരുത്തി: വ്യാജവാറ്റ് നടത്തിയ കേസിൽ കുമ്പങ്ങളിയിൽ 3 പേരെ മട്ടാഞ്ചേരി എക്സൈസ് വിഭാഗം അറസ്റ്റ് ചെയ്തു.എസ്.എൻ.ഡി.പി.മട്ടമ്മൽ വീട്ടിൽ ജോഷി എന്ന ജോസഫ് (42) ചുടുകാട് പ്രിയദർശിനി റോഡ് താന്നിക്കൽ വീട്ടിൽ കുഞ്ചു എന്ന ഹനീഷ് കുമാർ (38) മദർ തേരസ റോഡ് കണ്ടഞ്ചേരി വീട്ടിൽ ജോളി എന്ന ജോബ് ( 42) എന്നിവരെയാണ് എസ്.ഐ.പി.ഇ.ഷൈബുവും സംഘവും അറസ്റ്റ് ചെയ്തത്. ജോഷിയുടെ വീട്ടിലാണ് വാറ്റ് നടത്തിയത്.ഇവിടെ നിന്നും 3 ലിറ്റർ ചാരായം, വാഷ്, ഗ്യാസ് അടുപ്പ്, എന്നിവവയുംമറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. വ്യാജവാറ്റുമായി ബന്ധപ്പെട്ട് 8086594705 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.