anukapa
വെണ്ണല അനുകമ്പ ചാരിറ്റബിൾ സൊസൈറ്റി കിടപ്പ് രോഗികൾക്കായി നൽകി വരുന്ന വിഷു കൈനീട്ടം മാടപ്പാട്ട് സുഹറയ്ക്ക് നൽകി അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വെണ്ണല അനുകമ്പ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് വിഷുകൈനീട്ടം നൽകി. വെണ്ണല,ചളിക്കവട്ടം, മാമംഗലം, പാടിവട്ടം മേഖലകളിലെ കിടപ്പ് രോഗികൾക്കാണ് 1,000 രൂപ വീതം സുരക്ഷാ നിബന്ധനകൾ പാലിച്ച് വീടുകളിൽ എത്തി പ്രവർത്തകർ നൽകിയത്. ആദ്യ കൈനീട്ടം വെണ്ണല മാടപ്പാട്ട് വീട്ടിൽ സുഹറയ്ക്ക് നൽകി. പ്രസിഡന്റ് അഡ്വ. എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി. അനിൽകുമാർ, കൗൺസിലർ സി.ഡി.വത്സലകുമാരി, എം.കെ.അബ്ദുൾ മജീദ്, സി.എൽ. ലീഷ് എന്നിവർ പങ്കെടുത്തു.