തൃപ്പൂണിത്തുറ: വ്യാജമദ്യം നിർമിക്കുന്നതിനിടെ നാലുയുവാക്കളെ പൊലീസ് പിടികൂടി.ഉദയംപേരൂർ കൊച്ചുപള്ളിക്കു സമീപം മുട്ടത്ത് വെളി കോളനിയിലെ മുട്ടത്ത് വെളിയിൽ എം.ആർ. രതീഷ്(28),പി.എച്ച് അനന്തു(24), വടക്കേവെളിയിൽ വി.എ.അഭിലാഷ്(33), കോലാട്ട് വീട്ടിൽ കെ.എം. ശ്രീകാന്ത്(30) എന്നിവരെയാണ് പിടികൂടിയത്.ഇവരിൽ നിന്ന് രണ്ടു ലിറ്റർ വാറ്റും ഏകദേശം എട്ടുലിറ്ററോളം വാഷും പിടികൂടി. വ്യാജമദ്യം തടയുന്നതിന്റെ ഭാഗമായി് നടത്തിയ തെരച്ചിലിലാണ്ഇവർ പിടിയിലായത്.
എസ്.ഐമാരായ ബാബു മാത്യു,പി.ബി.മധു, എ.എസ്.ഐ. ദിലീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.ബി.ജോസ്,ജി. ഗിരീഷ് കുമാർ,ജയശങ്കർ,ടിറ്റോ തോമസ്, സജിമോൻ,ബിനിൽ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
![]() |
ReplyForward |