കൊച്ചി: സർക്കാരിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ലിസി ഹോസ്പിറ്റൽ ഫാർമസ്യൂട്ടിക്കൽസ് 'ലിസ്രബ് ' എന്ന പേരിൽ ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി. എസ്. സുനിൽ കുമാർ സാനിറ്റൈസറിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.. കൈ വൃത്തിയാക്കൽ, നിർബന്ധമായും മാസ്‌ക് ധരിക്കൽ, കൊവിഡ് സ്‌ക്രീനിംഗ് എന്നിവയിലൂടെ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന എല്ലാവരും കടന്ന് പോകുന്ന ട്രയാജിംഗ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നത് ഈ അവസരത്തിൽ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഉപകാരപ്രദമായിരിക്കുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ പറഞ്ഞു. ടി. ജെ വിനോദ് എം. എൽ.എ, അസി. പൊലീസ് കമ്മീഷണർ കെ. ലാൽജി, അസി. ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്, ഡി.ജി.എം സാബു ജോർജ്, ഫാർമസ്യൂട്ടിക്കൽ വിഭാഗം മേധാവി നിനി ബാബു എന്നിവരും പങ്കെടുത്തു.