കൊച്ചി: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് സമൂഹ അടുക്കളയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചതിന് കൊച്ചി കോർപ്പറേഷനിലെ നാലു കൗൺസിലർമാർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു.
കൗൺസിലർമാരായ പി.എം.നസീമ, ജോസഫ് അലക്‌സ്, സി.ഡി.വത്സലകുമാരി, എം.ബി.മുരളീധരൻ, വിജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ്, നാസർ, ബി.ജെ.പി നേതാവ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് കേസ്. ഏപ്രിൽ ആറിനാണ് ചക്കരപ്പറമ്പ് ഡിവിഷൻ കൗൺസിലർ നസീമയുടെ ജന്മദിനം അഞ്ചുമനയിലെ സമൂഹ അടുക്കളയിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് സമൂഹ അടുക്കളയിൽ കൂട്ടംകൂടിയതിനും ആഘോഷം നടത്തിയതിനും പകർച്ചവ്യാധി ത‌ടയൽ നിയമം, പൊലീസ് ആക്‌ട് എന്നിവ പ്രകാരമാണ് കേസ്.