ഫ്ലോറിഡ :ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊവിഡ് പോസിറ്റിവായി ചികിത്സയിലാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയിലായി. ഫ്ലോറിഡ് സ്വദേശിയായ ഡേവിഡ് ഏദൻ ആന്റണി (44) ആണ് അറസ്റ്റിലായ്ത്. ഗ്രേച്ചൻ ആന്റണിയെന്ന് യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൻ തിരക്കഥയാണ് ഡേവിഡ് തയ്യാറാക്കിയ്ത്. ഭാര്യയുടെ മരണം ഉറപ്പാക്കി മെക്‌സിക്കോയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലാകുകയായിരുന്നു.
നുണക്കഥയുടെ മെസേജുകൾ
ഗ്രേച്ചറെ വകവരുത്തിയ ശേഷം, ഡേവിഡ് ഇവരുടെ ഫോൺ കൈക്കലാക്കി. പിന്നീട് ഇതിൽ നിന്നും സുഹൃത്തുക്കൾക്ക് മെസേജ് അയച്ചു. തനിക്ക് കൊവിഡ് പോസിറ്റിവാണെന്നും അടുത്തുള്ള ജുപ്പീറ്റർ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നും കൊവിഡ് കെയർ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് മെസേജ് അയച്ചത്. ഗ്രേച്ചർ അയച്ചതെന്ന് വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, ഗ്രേച്ചറിന്റെ മെസേജ് കണ്ട സുഹൃത്തുക്കളിൽ ഒരാൾക്ക് സംശയം തോന്നി.
തുടർന്ന് ഇയാൾ പൊലീസിൽ വിളിച്ച് വിവരം കൈമാറി. യുവാവിൽ നിന്നും ഫോൺ വിളി എത്തിയതിന് പിന്നാലെ പൊലീസ് ജുപ്പീറ്റർ ആശുപത്രിയിൽ എത്തി കാര്യം തിരക്കി. എന്നാൽ, ഗ്രേച്ചർ ഇവിടെ എത്തിയിരുന്നില്ലെന്നും ഒടുവിൽ ആരോഗ്യ പരിശോധനയ്ക്കായി വന്നത് 2008ലാണെന്നും ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവിടെ കൊവിഡ് കെയർ സെന്ററിലില്ലെന്ന് വ്യക്തമായി. മറ്റൊരു സുഹൃത്തിന് ലഭിച്ച് മെസേജിൽ ഗ്രേച്ചർ അടുത്തുള്ള വെസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്നായിരുന്നു. ഇവിടെയും പൊലീസ് എത്തിയെങ്കിലും ഗ്രേച്ചറിനെ കണ്ടത്താൻ കഴിഞ്ഞില്ല.
മെസേജിന് പിന്നാലെ പൊലീസ്
സംഭവത്തിൽ യുവതിയെ കാണാതായതിൽ പൊലീസ് കേസ് എടുത്തു. തുടർന്ന് മൊബൈൽ കമ്പനിയുടെ സഹായത്തോടെ, മെസേജിനെ സംബന്ധിച്ചും ടവർ ലോക്കേഷനും പരിശോധിച്ചു. ഈ പരിശോധനയിൽ ഫോൺ പെൻസകോല എന്ന സ്ഥലത്ത് നിന്നാണ് ഒടുവിൽ മെസേജ് വന്നതെന്ന് കണ്ടെത്തി. പൊലീസ് ഇവിടെ എത്തി ഗ്രേച്ചറിന്റെ ഭർത്താവിനെക്കുറിച്ച് അന്വേഷണം നടത്തി. എന്നാൽ, ഞെട്ടിപ്പിക്കുന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അടുത്തിടെ ഇയാൾകുറച്ച് ആഭരണങ്ങൾ വില്ക്കാൻ എത്തിയിരുന്നതായാണ് പ്രദേശവാസി പൊലീസിന് മൊഴി നൽകി. ഇത് വഴിത്തിരിവായി. ഉടൻ തന്നെ പൊലീസ് ഗ്രേച്ചറിന്റ വീട് വിശദമായി പരിശോധിക്കുകയും ചോരയുടെ അംശമുള്ള തുണി കണ്ടെടുക്കുകയും ചെയ്തു. അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ ഡേവിഡിനെ ന്യൂ മെക്‌സിക്കോയിൽ നിന്നും പൊലീസ് പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.