# ബി.ഡി.ജെ.എസ് ജില്ലാ കളക്ടർക്ക് പരാതി നൽകി

തൃക്കാക്കര: കൊവിഡ് ചികിത്സാ കേന്ദ്രമായ എറണാകുളം മെഡിക്കൽകോളേജിലെ അതീവ സുരക്ഷാ മേഖലയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് സി.പി.എം നേതാക്കൾ തണ്ണിമത്തൻ വിതരണം ചെയ്ത സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.

മുൻ എം.എൽ.എ എ.എം യൂസഫ് അടക്കമുള്ളവർക്കെതിരെയാണ് പരാതി. രോഗപ്രതിരോധ നീക്കങ്ങളെ തുരങ്കം വയ്ക്കുന്ന സുരക്ഷാവീഴ്ചയാണിതെന്ന് പരാതിയിൽ പറയുന്നു.

പ്രായാധിക്യമുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന സർക്കാർ മാർഗനിർദ്ദേശങ്ങളെ നിരാകരിച്ച് മുതിർന്ന പൗരനായ എ.എം. യൂസഫ് മെഡിക്കൽ കോളേജിൽ മാസ്ക് പോലും മാറ്റി എത്തിയതും കൊറോണ ചികിത്സാ കേന്ദ്രത്തിൽ പുറത്ത് നിന്ന് ഭക്ഷണമെത്തിക്കരുതെന്ന കർശന നിർദേശ ലംഘനവും ന്യായീകരിക്കാനാവില്ല. ഇതിനു അവസരമൊരുക്കിയ മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ

ആവശ്യപ്പെട്ടിട്ടുണ്ട്.