ആലുവ: എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ നിർദ്ധനരായവർക്ക് ഭക്ഷ്യധാനക്കിറ്റുകൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. വിശ്വനാഥൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.കെ. ബോസ്, യൂണിയൻ കമ്മിറ്റിഅംഗം എൻ.എസ്. മഹേഷ്, എം.വി. രമണൻ, ഉദയഗിരീഷ് എന്നിവർ നേതൃത്വം നൽകി.