kklm
കൃഷി വകുപ്പ് രൂപം നൽകിയ പൈനാപ്പിൾ ചലഞ്ചിൻ്റെ ഭാഗമായി കൂത്താട്ടുകുളം കേര റസിഡൻ്റ് അസോസിയേഷൻ പ്രവർത്തകർ പൈനാപ്പിൾ സംഭരിച്ച് വീടുകളിൽ വിതരണം ചെയ്യുന്നു

കൂത്താട്ടുകുളം: കോവിഡ് 19 മൂലം കഷ്ടത്തിലായ പൈനാപ്പിൾ കർഷകരെ സഹായിക്കുവാൻ കൃഷി വകുപ്പ് രൂപം നൽകിയ പൈനാപ്പിൾ ചലഞ്ച് ഏറ്റെടുത്ത് കൂത്താട്ടുകുളം കേര റസിഡൻ്റ് അസോസിയേഷൻ. കോവിഡ് കാലത്ത് കൃഷി ഭവൻ നൽകുന്ന സൗജന്യ പച്ചക്കറി വിത്ത് പായ്ക്കറ്റിനൊപ്പം എല്ലാ കുടുംബത്തിനും പൈനാപ്പിൾ കേര റസിഡൻ്റ്സ് അസോസിയേഷൻ നൽകി.

അസോസിയേഷൻ പ്രസിഡൻ്റ് പി.ടി.മാത്യു, സെക്രട്ടറി ബിനു പാറയിടുക്കിൽ വൈസ് പ്രസിഡൻ്റ് ഹരിദാസ് നാക്കാട്ടുമഠം, ട്രഷറർ മനേഷ് ഡേവിഡ് കമ്മിറ്റിയംഗങ്ങളായ ഷിജു പുത്തൻപുര, ഡി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങളുടെ വീടുകളിൽ എത്തിച്ചു.