കൂത്താട്ടുകുളം: ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ പഠന കൂട്ടായ്മ ഒരുക്കി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ ഈ കിഡ്സ് പ്രൊജക്ട് .വിദ്യാഭ്യാസ വകുപ്പ് കൈറ്റ്, സമഗ്ര ശിക്ഷ കേരള തുടങ്ങിയ പദ്ധതികൾ പ്രകാരം നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കുട്ടികളിലേക്ക് എത്തിച്ച് വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ്.ഈസ്റ്റർ വിഷു ആശംസ കാർഡുകളുടെ പണിപ്പുരയിലാണ് ഇപ്പോൾ കുട്ടികൾ.
എല്ലാ ദിവസവും കുട്ടികളുടെ പ്രവർത്തനത്തെളിവുകൾ അദ്ധ്യാപകർ ഓൺലൈൻ വിലയിരുത്തൽ നടത്തും. സ്കൂൾ യുടൂബ്, സ്കൂൾ ബ്ലോഗ് ,സമൂഹമാധ്യമങ്ങൾ വഴി ദിവസവും പ്രകാശനം നടത്തിവരികയാണ്. കുട്ടികളുടെ രചനകൾ അദ്ധ്യാപകർ രക്ഷിതാക്കളുടെ ഫോൺ, വാട്സ് അപ്പ് വഴി പരിശോധിച്ച് വേണ്ട തിരുത്തലുകളും നടത്തുന്നുണ്ട്. സ്കൂൾ ഡിജിറ്റലൈസേഷൻ്റെ ഭാഗമായി എൽ.കെ ജി മുതൽ 7-ാം ക്ലാസുവരെയുള്ള 32 ഡിവിഷനുകളിലായി തുടങ്ങിയ പഠിക്കുന്ന കുട്ടികളുടെ 800 ലേറെ രക്ഷിതാക്കളുമായുള്ള ഓൺലൈൻ കൂട്ടായ്മ പദ്ധതി നിർവഹണം എളുപ്പമാക്കി.10 ദിവസം കൊണ്ട് നാനൂറോളം സൃഷ്ടികൾ പ്രകാശനം ചെയ്തിട്ടുണ്ട്. രക്ഷിതാക്കൾ വഴി കുട്ടികളുമായി സംസാരിക്കുക,ചിത്രരചന,കളറിംഗ് ,ക്രാഫ്റ്റ്, പാചകം, കൃഷി, വായന, എഴുത്ത് എന്നിവയെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന പ്രവർത്തനങ്ങൾ നൽകി പുരോഗതി വിലയിരുത്തി വരുന്നു.ഭക്ഷണം, വൈദ്യസഹായം ഉൾപ്പെടെ എന്തെങ്കിലും കാര്യത്തിൽ സഹായം വേണമെങ്കിൽ മറക്കാതെ നിങ്ങളുടെ ടീച്ചർമാരെ വിളിച്ചാൽ ആരോഗ്യ പ്രവർത്തകരും അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും സ്കൂൾ പി.ടി.എ ഉറപ്പു നൽകിയിട്ടുണ്ട്.