library
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് വായിക്കുന്നതിനായി പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറി നടപ്പിലാക്കുന്ന പുസ്തകം വീടുകളിലേക്ക് പദ്ധതിയുടെ ഭാഗമായി ലെെബ്രറി പ്രസിഡൻ്റ് എം.കെ. ജോർജ്ജിൻ്റെ നേതൃത്വത്തിൽ വീട്ടമ്മക്ക് പുസ്തകം നൽകുന്നു. എം.എസ്. ശ്രീധരൻ, കെ.കെ. പുരുഷോത്തമൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പായിപ്ര ഏ.എം. ഇബ്രാഹിം സാബിബ് മെമ്മോറിയൽ ലെെബ്രറിയുടെ പ്രവർത്തകർ പുസ്കങ്ങളുമായി വീടുകളിലേക്ക്. കൊവിഡ്-19 നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ ഇരിക്കുന്നവർക്ക് വായിക്കുവാൻ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകണമെന്ന മുഖ്യമന്ത്രി പിണറായിവിജയൻ്റെ നിർദ്ദേശം നടപ്പിലാക്കുകയാണ് ലെെബ്രറി പ്രസിഡൻ്റ് എം.കെ. ജോർജ്ജ്, സെക്രട്ടറി എം.എസ്.ശ്രീധരൻ , ലെെബ്രേറിയൻ കെ.കെ. പുരുഷോത്തമൻ എന്നിവർ. സ്ഥിരമായി മദ്യം കഴിച്ച് ലഹരിയിൽ എത്തുന്നവരെ വായനയുടെ ലഹരിയിലേക്ക് എത്തിക്കുക എന്ന ദൗത്യവും പുസ്തക വിതരണത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ടെന്ന് അദ്ധ്യാപകൻ കൂടിയായ എം.കെ. ജോർജ്ജ് പറഞ്ഞു. ഗ്രന്ഥശാല പ്രവർത്തന പരിധിക്കുള്ളിലെ എല്ലാ വീടുകലിലും പുസ്തകം എത്തിച്ചു നൽകും .എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചാണ് വിതരണത്തിനായി ഇറങ്ങുന്നത്. വീടുകളിൽ എത്തുന്ന പുസ്തകങ്ങൾ അണുവിമുക്തമാക്കിയാണ് നൽകുന്നത്. ഏഴ് ദിവസം കൊണ്ട് എല്ലാ വീടുകളിലും പുസ്തകം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഏഴുദിവസം കഴിയുമ്പോൾ ആദ്യംകൊടുത്ത വീട്ടിലെത്തി പുസ്തകം തിരികെ വാങ്ങി വീണ്ടും പുസ്തകം കൊടുക്കും. ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കുന്നതുവരെ പുസ്തക വിതരണം ഉണ്ടാകും. കഥ,കവിത, നോവൽ, ജീവചരിത്രം, ബാല സാഹിത്യങ്ങൾ, തുടങ്ങി എല്ലാ മേഖലയിലുള്ള പുസ്കങ്ങളുമായിട്ടാണ് മൂവർ സംഘം വീടുകളിലെത്തുന്നത്. ഇവരുടെ കെെവശം ഇല്ലാത്ത പുസത്കമാണ് ആവശ്യപ്പെടുന്നതെങ്കിൽ അപ്പോൾ തന്നെ ലെെബ്രറിയിൽ നിന്ന് എത്തിച്ച് നൽകുകയും ചെയ്യും.