vijayan
ചൂർണിക്കര എസ്.എൻ പുരത്ത് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ വിഷു - ഈസ്റ്റർ കിറ്റുകൾ വിതരണം സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുളത്തേരി നിർവഹിക്കുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ എസ്.എൻ പുരത്ത് ബി.ജെ.പിയുടെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർദ്ധനനർക്ക് വിഷു - ഈസ്റ്റർ കിറ്റുകൾ വിതരണം ചെയ്തു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുളത്തേരി വിതരണോദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ജനറൽ സെക്രട്ടറി രമണൻ ചേലാകുന്ന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുരേഷ്, ടി.പി. ദിലീപ്കുമാർ, സി.പി രമേശൻ, പി.വി. മഹേഷ്, പി.എസ്. സനൽ, പി.ബി. ബൈജു എന്നിവർ നേതൃത്വം നൽകി.

എടത്തല പഞ്ചായത്തിൽ ബി.ജെ.പി നിരവധി കുടുംബക്കാർക്ക് നമോ വിഷു കിറ്റുകൾ നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ കിഴിപ്പിള്ളി, നിയോജകമണ്ഡലം ട്രഷറർ അപ്പു മണ്ണാച്ചേരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, പി.കെ. ബാബു, കെ.കെ. കുഞ്ഞുമോൻ, ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ, ജി.എസ്. വിനോദ്, സുനിൽകുമാർ, നിതിൻ രാജ്, രജീഷ് കുഴുപ്പിള്ളി, അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി.