പറവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ഒമ്പത് ലക്ഷം രൂപ നൽകി. ബാങ്ക് അഞ്ച് ലക്ഷം രൂപയും ജീവനക്കാരുടെ സാലറി ചലഞ്ചിലൂടെ അഞ്ച് ലക്ഷം രൂപയും പ്രസിഡന്റിന്റെ ഓണറേറിയം, ഭരണസിതി സിറ്റിംഗ് ഫീസ് എന്നിവ ഉൾപ്പെടുത്തിയാണ് ഒമ്പത് ലക്ഷം നൽകിയത്. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് കൈമാറി. ജില്ലാ കളക്ടർ എസ്. സുഹാസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, എൻ.ബി. സുഭാഷ് എന്നിവർ പങ്കെടുത്തു.