മൂവാറ്റുപുഴ: ഈസ്റ്റർ ദിനത്തിൽ മൂവാറ്റുപുഴ ടൗണിൽ ചായയും ലഘുഭക്ഷണവും വിതരണം ചെയ്ത് ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് താരം ഫെസി മോട്ടി. ഇൗസ്റ്റർ ദിനത്തിൽ നാടിന്റെ കാവലായി പൊരിവെയിലത്ത് ജോലി നോക്കുന്ന പൊലീസുകാർക്കും അതിഥി തൊഴിലാളികൾക്കും ദീർഘദൂര വാഹന യാത്രക്കാർക്കുമാണ് ലഘുഭക്ഷണവും ചായയും നൽകിയത്. 130ജംഗ്ഷൻ, പി.ഔ.ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്രുപാർക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ഫെസി മോട്ടി തന്റെ സ്‌കൂട്ടറിൽ ഫ്‌ളാസ്‌കുമായി സഞ്ചരിച്ച് ചായ വിതരണം നടത്തിയത്. എല്ലാദിവസവും ചായ വിതരണം നടത്താനാണ് തീരുമാനം.