exicise
വ്യാജമദ്യ നിർമ്മാണം രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

തൃപ്പൂണിത്തുറ: വ്യാജമദ്യ നിർമ്മാണം നടത്തിയ കുമ്പളം പഞ്ചായത്തിൽ ചാത്തമ്മ കരയിൽ മഠത്തിൽ പറമ്പിൽ രാജേഷ് ( 40),പോൾ (50) എന്നിവരെ തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗ്ഗീസും സംഘവും പിടികൂടി. വാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും മുപ്പത് ലിറ്റർ കോടയും പിടിച്ചെടുത്തു. മോശമായ പഴങ്ങൾ ഉപയോഗിച്ച് ഇവർ വാറ്റിയെടുക്കുന്ന ചാരായം ലിറ്ററിന് ആയിരം രൂപ നിരക്കിലാണ് വിറ്റിരുന്നതെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.വ്യാജമദ്യ നിർമ്മാണം തടയുന്നതിന് എക്‌സൈസ് സംഘം നടത്തുന്ന പരിശോധനയിലാണ് പിടിയിലായത്. പ്രിവന്റി​വ് ഓഫിസർ സതീശൻ, സിവിൽ ഓഫീസർമാരായ സതീഷ് ബാബു, ജോമോൻ, ധീരു, ഷിജു, കനക, റസീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.