supplyco
സപ്ലൈകോയുടെ എരൂരിലെ ഡിപ്പോകൾ കൃഷി വകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിക്കുന്നു

തൃപ്പൂണിത്തുറ:റേഷൻകട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ പാക്ക് ചെയ്യുന്ന സപ്ലൈകോയുടെ എരൂരിലെ ഡിപ്പോകൾ കൃഷി വകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് എരൂരിലെ സപ്ലൈകോ ഡിപ്പോയിൽ മന്ത്രിയെത്തിയത്.കിറ്റുകളുടെ വിതരണം എത്രയും വേഗം പൂർത്തിയാക്കുന്നതിനാണ് ഈസ്റ്റർ ദിനത്തിലും കിറ്റ് നിറയ്ക്കുന്ന ജോലി തുടരുന്നതെന്ന് മന്ത്രി പറഞ്ഞു.നിറയ്ക്കുന്ന സാധനങ്ങളുടെ തൂക്കവും ഗുണനിലവാരവും പരിശോധിച്ചതായും മന്ത്രി പറഞ്ഞു.കൊച്ചി താലൂക്ക്, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് എന്നിവയുടെ കീഴിൽ വരുന്ന കാർഡുടമകൾക്കുള്ള 3500 കിറ്റുകളാണ് ഇവിടെ നിറയ്ക്കുന്നത്. സപ്ലൈകോ റീജിയണൽ മാനേജർ പി.ടി സൂരജ്, ഡിപ്പോ മാനേജർ മുഹമ്മദ് നിസ്സാർ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.