അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ മുന്നൂർപ്പിള്ളി കരയിൽ സ്വന്തം വീട്ടിൽ യൂ ട്യൂബിന്റെ സഹായത്തോടെ ചാരായം വാറ്റി വില്പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. കറുകുറ്റി മുന്നൂർപ്പിള്ളി മുണ്ടേലിവീട്ടിൽ പ്രഹ്‌ളാദന്റെ മകൻ പ്രശാന്താണ് (33) ചാരായവുമായി അറസ്റ്റിലായത്. അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ടോണിജോസിന്റെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ റെയ്ഡിൽ 4 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
എക്സൈസ് പറയുന്നത്: ലോക്ക് ഡൗൺ സമയത്ത് മദ്യനിരോധനം ഉള്ളതിനാൽ ചാരായം വാറ്റുന്നതിനായി മൊബൈലിൽ യൂ ട്യൂബിന്റ സഹായത്തോടെയാണ് ഇയാൾ വാറ്റുപകരണങ്ങൾ സെറ്റുചെയ്തിരുന്നത്. ഡ്രൈവറായ ഇയാൾ ഒറ്റക്കായിരുന്നുതാമസം. ഒരു ലിറ്റർ വാറ്റ് ചാരായം 1200 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. സുഹൃത്തുക്കൾക്ക് മാത്രമായിരുന്നു വില്പന.