മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലെ പുത്തൻപുര കടവിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലിൽ മജീദിന്റെ മകൻ അക്ബർ ഷാ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്. നിർമല കോളേജിലെ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. മാതാവ്: സനൂജ. സഹോദരങ്ങൾ: മഹിൻഷാ, അൽഷാ. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.