തോപ്പുംപടി: കരുവേലിപ്പടി ടി ആൻഡ് ആർ ക്രോസ് റോഡിൽ ലക്ഷ്മി നികേതനിൽ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിട്ട. സൂപ്രണ്ട് കോങ്ങാട് മഠത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ വിജയലക്ഷ്മി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: വീണ നായർ (അദ്ധ്യപിക, ഷാർജ), കെ. വേണുഗോപാൽ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ ഓഫീസ്, എറണാകുളം), കെ. വിനോദ്കുമാർ (ഷാർജ). മരുമക്കൾ. രാജൻ ഈരേത് (എൻജിനീയർ, ഷാർജ), അഞ്ജു (അദ്ധ്യാപിക, ഭാരതീയ വിദ്യാഭവൻ, കൊടുങ്ങല്ലൂർ), രാജലക്ഷ്മി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടാമ്പി).