ഗുവാഹത്തി : കൃത്യം 10 മണിക്ക് തന്നെ മദ്യ ഷോപ്പുകൾ തുറന്നു. സാമൂഹിക അകലം പാലിച്ച് വരിവരിയായി നിന്ന ആളുകൾ മദ്യവുമായി വീട്ടിലേക്ക്. അസമിലും മേഘാലയിലെയും ലോക്ക് ഡൗൺ കാഴ്ചയാണിത്. ലോക്ക് ഡൗൺ നീട്ടിയെങ്കിലും ഇരുസംസ്ഥാന സർക്കാരുകൾ മദ്യശാലകൾ തുറന്ന് പ്രവൃത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്.
മൊത്തകച്ചവട പൊതുവിതരണ ശാലകൾ, ബോട്ട്‌ലിംഗ് പ്ലാന്റുകൾ, ഡിസ്റ്റിലറികൾ, മദ്യനിർമ്മാണ കേന്ദ്രങ്ങൾ എന്നിവ അസമിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.മേഘാലയയിൽ മദ്യവിൽപന കേന്ദ്രങ്ങളും നിർമ്മാണ കേന്ദ്രങ്ങളും പകൽ 10 മണി മുതൽ നാല് വരെ പ്രവർത്തിക്കും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും നിലനിർത്തിക്കൊണ്ടാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
മദ്യശാലകൾ തുറക്കാൻ വലിയ സമ്മർദ്ദം ഇരുസർക്കാരുകളും നേരിട്ടിരുന്നു. ഒറ്റ കോവിഡ് കേസുകളും മേഘാലയയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അസമും മേഘാലയയും ചെയ്ത പോലെ മദ്യവിൽപനയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ആവശ്യപ്പെട്ടിട്ടുണ്ട്.അസമിൽ ഇതുവരെ 29 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചു.