അഹമ്മദാബാദ്: ഡ്രോൺ ക്യാമറ ഉപയോഗിച്ച് പാൻമസാല കച്ചവടം പൊടിപൊടിക്കുകയായിരുന്നു ഗുജറാത്ത് മോർബിയിലെ യുവാക്കൾ. അതീവ രഹസ്യമായി നടത്തിയ 'ഡ്രോൾ ഇടപാട്' പക്ഷേ ടിക്ക് ടോക്കിലെത്തിയതോടെ പണി പാളി. യുവാക്കളെ തൊണ്ടിമുതലടക്കം പൊലീസ് പൊക്കി. ക്യാമറയിൽ പാൻമസാല പായ്ക്കറ്റുകൾ പിടിപ്പിച്ച് വിതരണം ചെയ്യുന്ന വീഡിയോയാണ് ആദ്യം ടിക് ടോക്കിൽ എത്തിയത്.
വീഡിയോയിൽ, പാൻ മസാലയുടെ പായ്ക്കറ്റുകൾ ഡ്രോണിൽ തൂങ്ങിക്കിടക്കുന്നതായി കാണാം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളെ പിടികൂടിയ്ത്. ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ആളുകൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് ഡ്രോൺ ക്യാമറകളെ ആശ്രയിക്കുന്നനിടെയാണ് ഡ്രോൺ ഉപയോഗിച്ച് ഒരു സംഘം പാൻമസാല കടത്ത് നടത്തിയത്.