kkln
വ്യാജ ചാരായ നിർമ്മാണ കേന്ദ്രത്തിൽ പേൊലീസ് നടത്തിയ റെയ്ഡിൽ പിടിയിലായ പുളിന്താനത്ത് ജോയി, ഒലിയപ്പുറം കാരൂകുന്നേൽ സുനീഷ്, ഇടയാർ വെമ്പന്തറയിൽ അഭിലാഷ്

കൂത്താട്ടുകുളം: കൂത്താട്ടുകുളം പൊലീസ് നടത്തിയ റെയ്ഡിൽ വാറ്റു ചാരയമടക്കം മൂന്ന് പേർ പിടിയിലായി. ഒലിയപ്പുറം മണ്ണത്തൂർ റോഡിൽ എംവി.ഐപി കനാൽ അക്വഡേറ്റിന് സമീപം പുളിന്താനത്ത് ജോയിയുടെ ആളൊഴിഞ്ഞു കിടന്ന വീട്ടിലായിരുന്നു റെയ്ഡ്. റെയ്ഡിൽ 3.5 ലിറ്റർ വാറ്റ് ചാരായവും, നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു. ഒലിയപ്പുറം പുളിന്താനത്ത് ജോയി, ഒലിയപ്പുറം കാരൂകുന്നേൽ സുനീഷ്, ഇടയാർ വെമ്പന്തറയിൽ അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇൗസ്റ്റർ വിഷു ആഘോഷങ്ങൾക്കായി ഉണ്ടാക്കിയ വ്യാജമദ്യമാണ് പിടിച്ചെടുത്തത് . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിൽ സ്ഥലത്തെത്തിയാണ് റെയ്ഡ് നടത്തിയത്. പ്രതികൾ ഓടിരക്ഷപെടുവാൻ ശ്രമിച്ചെങ്കിലും പ്രതികളെ പൊലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. കൂത്താട്ടുകുളം സ്റ്റേഷൻ ഓഫീസർ കെ.ആർ. മോഹൻദാസ്, എസ്.ഐ. കെ. ബ്രിജുകുമാർ, എസ്. ഐ മാരായ സുരേഷ് പി. കെ, വിജയകുമാർ, എൻ.ടി. ബിനോജ്, ഗോപാലകൃഷ്ണൻ, ഹെഡ് കോൺസ്റ്റബിൾ അഭിലാഷ് .കെ. വി, ജോമോൻ ജോസഫ്, രതീഷ് .വി.കെ, തുടങ്ങിയവരാണ് റെയ്ഡ് നടത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.