കൊച്ചി: ലോക്ക് ഡൗൺ മൂലം ആശുപത്രിയിലെത്താൻ കഴിയാത്തവർക്ക് ചികിത്സാ സേവനങ്ങൾ വീടുകളിൽ എത്തിക്കാൻ ആസ്റ്റർ മെഡ്‌സിറ്റി പദ്ധതി ആരംഭിച്ചു. വിദഗ്ദ്ധ നഴ്‌സുമാരുടെ പരിചരണം, രക്തപരിശോധന, മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ നൽകും. ആശുപത്രിക്ക് 15 മുതൽ 20 കിലോമീറ്റർ ചുറ്റളവിൽ രാവിലെ ഏഴുമുതൽ വൈകിട്ട് 5 വരെയാണ് സേവനങ്ങൾ ലഭിക്കുക. ഫോൺ : 9656900760.