കൊച്ചി: സി.എം.എഫ്.ആർ.ഐയുടെ കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) കരിമീൻ കുഞ്ഞുങ്ങളെയും തീറ്റയും വീടുകളിൽ എത്തിച്ചു നൽകും.
5 സെന്റീമീറ്റർ വരെ വലുപ്പമുള്ളതാണ് മീൻകുഞ്ഞുങ്ങൾ. 50 എണ്ണത്തിന്റെ ഒരു ബാഗിന്റെ വില 575 രൂപ. ചുരുങ്ങിയത് 10 യൂണിറ്റുകൾ ബുക്ക് ചെയ്താൽ ജില്ലയിൽ എവിടെയും സൗജന്യമായി എത്തിച്ചു നൽകും.
താല്പര്യമുണ്ടെങ്കിൽ 8281757450 എന്ന നമ്പറിൽ വാട്‌സാപ്പ് മെസേജ് അയച്ച് ബുക്ക് ചെയ്യുക. ഓൺലൈനായി പണമടയ്ക്കണം. (അക്കൗണ്ട് നമ്പർ 34400988082, എസ്.ബി.ഐ പെരുമ്പിള്ളി, ഞാറയ്ക്കൽ, ഐ.എഫ്.എസ്.സി, SBIN0016860)