vishu-vilaveduppu-
വടക്കേക്കരയിൽ വിഷുപച്ചക്കറിയുടെ വിളവെടുപ്പ് പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : വിഷു വിപണി ലക്ഷ്യമിട്ട് കൃഷിയാരംഭിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പിന് തുടക്കം. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ വിളയുന്ന ജൈവ പച്ചക്കറികൾ വാങ്ങുവാൻ ആവശ്യക്കാർ ഏറെയാണ്. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും വിളയുന്ന കലർപ്പില്ലാത്ത പച്ചക്കറികൾക്ക് വിഷുവിപണിയിൽ ‌വൻ ഡിമാന്റാണ്. മുറവൻതുരുത്തിലെ സനിൽകുമാറിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പറവൂർ വടക്കേക്കര സഹകരണബാങ്ക് പ്രസിഡന്റ് എ.ബി. മനോജ്, കൃഷി അസിസ്റ്റന്റ് ഷിനു തുടങ്ങിയവർ പങ്കെടുത്തു.