shafi
ഈസ്റ്റ്‌ പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിഷു കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ലെെബ്രറി പ്രസിഡൻ്റ് പി.എച്ച്. സക്കീർഹുസെെൻ, സെക്രട്ടറി ഷാഫി മുതിരക്കാലായിൽ എന്നിവർക്ക് കെെമാറികൊണ്ട് ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്ര് സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിക്കുന്നു. എം.കെ. ജോർജ്ജ്, എം.എസ്. ശ്രീധരൻ എന്നിവർ സമീപം

മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽവിഷു കിറ്റ് വിതരണം നടത്തി . കണിവെള്ളരിക്കയുൾപ്പടെ അടങ്ങുന്നതാണ് കിറ്റുകൾ. ലൈബ്രറി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കിറ്റ് വിതരണോദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സക്കീർ ഹുസൈൻ പി.എച്ച് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി മുതിരക്കലയിൽ,എ. എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് എം കെ ജോർജ്, സെക്രട്ടറി എം എസ് ശ്രീധരൻ, യുണൈറ്റഡ് ലൈബ്രറി പ്രവർത്തകരായ ഷാൻ പ്ലാക്കുടി,സിദ്ധീഖ് എം എസ്, അനസ് എം എം,അഷ്‌റഫ്, സിറാജ് പ്ലാക്കുടി,ഫാസിൽ ഹസൈനാർ, റാഷിദ് റഷീദ് അൽത്താഫ് , സാലിഹ് പ്ലാക്കുടി,സാദിക്ക് ചാലിൽ, സാദിക്ക് ടി യൂ, അജ്മൽ അലിയാർ, അൻഷാദ് അലി, ജദീർ അലി എന്നിവർ സന്നിഹിതരായിരുന്നു.