കൊച്ചി : ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ഉള്ള എല്ലാ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഓൺലൈൻ - കൺസൾട്ടേഷൻ സംവിധാനം നിലവിൽ വന്നു. കോവി ഡ് 19 സാഹചര്യത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ രോഗികൾക്ക് ആശുപത്രിയിൽ നേരിട്ടു വരാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാനാണ് എല്ലാ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും ഓൺ ലൈൻ - കൺസൾട്ടേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്. . സ്ഥാപനങ്ങളുടെ പേരും ഫോൺ നമ്പറും dmoismekm blogspot ലും ഭാരതീയ ചികിത്സാ വകുപ്പിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും ലഭ്യമാണ്. https://m.facebook.com/ഭാരതീയ-ചികിത്സ-വകുപ്പ്-എറണാകുളം-ജില്ല-100252498327585/?modal=admin_todo_tour . കൂടുതൽ വിവരങ്ങൾക്ക് ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ -04842335