covid-

ചെന്നൈ: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു കണക്കിലെടുത്ത് തമിഴ്നാട്ടിൽ സ്ഥാപിച്ച അണുനാശിനി തുരങ്കങ്ങൾ (ഡിസ്ഇൻഫെക്‌ഷൻ ടണൽ) നീക്കം ചെയുന്നു. മാർക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അണുനാശിനി തുരങ്കങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

പൊതുസ്ഥലങ്ങളിലെ ഇവ അശാസ്ത്രീയവും അപകടകരവുമാണെന്നും അണുനാശിനി ശരീരത്തിൽ നേരിട്ടു തളിക്കുന്നതു കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പിനെ തുടർന്നാണിത്. ആളുകളുടെ ശരീരത്തിലേക്ക് ക്ലോറിൻ തളിക്കുന്നത് ദോഷകരമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഓഫിസുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിങ്ങനെ ആൾക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളിൽ വൈറസ് പകരാതിരിക്കാനും ഉള്ളവ നശിക്കാനും അണുനാശിനി തുരങ്കത്തിലൂടെ പോയാൽ അണുവിമുക്തമാകും എന്നതിനെ തുടർന്നായിരുന്നു നടപടി. ദക്ഷിണേന്ത്യയിൽ, തമിഴ്നാട്ടിലെ തിരുപ്പൂരിലെ മാർക്കറ്റിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. എന്നാൽ ചെന്നൈയിൽ എയർപോർട്ടിൽ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരു അണുനാശിനി തുരങ്കം സ്ഥാപിക്കാൻ നടപടി ആരംഭിച്ചു.