പിറവം: എടയ്ക്കാട്ടുവയലിലെ 300 ഓളം കുടുംബങ്ങൾക്ക് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവർണറുമായ അഡ്വ .പി .എസ്. ശ്രീധരൻപിള്ള വിഷു കൈനീട്ടവും വിഷു കിറ്റും നൽകി. പിറവം നിയോജമണ്ഡലത്തിലെ പേപ്പതി, വെളിയനാട്, എടക്കാട്ടുവയൽ മേഖലകളിലെ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ശ്രീധരൻ പിള്ളയുടെ വിഷു കൈനീട്ടം എത്തിയത്. മുൻ ഗ്രാമ പഞ്ചായത്തംഗവും ബി.ജെ.പി കർഷകമോർച്ച സംസ്ഥാന സെക്രട്ടറിയുമായ എം.ആശിഷ് മുഖാന്തിരമാണ് ശ്രീധരൻ പിള്ള സഹായമെത്തിച്ചത്.