പറവൂർ : പെരുമ്പടന്ന ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ ഉത്പന്നമായ ഗോശ്രീ നാടൻ തൈര് പറവൂർ പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും വിഷുദിനത്തിൽ ഉപയോഗിക്കുവാൻ നൽകി. നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ പറവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഷോജോ വർഗീസിന് കൈമാറി. സംഘം പ്രസിഡന്റ് അനു വട്ടത്തറ, പറവൂർ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.ജെ. രാജു, ജെസി ജോയ്, സിന്ധു ബാബു, ഉഷ രാജൻ എന്നിവർ പങ്കെടുത്തു.