പിറവം: നഗരസഭ പരിധിയിൽപ്പെട്ട വിവിധ സ്കൂളുകളിൽ നിന്ന് അരിയുൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ നഗരസഭയിലെ കുടുംബശ്രീയുടെ വളം ഗോഡൗണിൽ ശേഖരിച്ചു. സംസ്ഥാനസർക്കാരിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഭക്ഷ്യധാന്യങ്ങൾ സെൻ്റ് ജോസഫ് ഹെെസ്കൂൾ, എം.കെ.എം ഹെെസ്കൂൾ, ഗവ.ഹെെസ്കൂൾ , നാമക്കുഴി ഹെെസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ചത്. രണ്ട് ആഴ്ച മുമ്പ് ശേഖരിച്ച ഇവ നഗരപരിധിയിലെ അന്യ-സംസ്ഥാനത്തൊഴിലാളികൾക്ക് കൊടുക്കാനായിരുന്നു നിർദ്ദേശം.