covid-19

ചെന്നൈ: കൊവിഡ് പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാർ 30 വരെ ലോക്ക് ഡൗൺ നീട്ടി. കൊവിഡ് -19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസിന്റെ അടിസ്ഥാനത്തിലാണെന്നും, ലോകാരോഗ്യ സംഘടനയുടെയും മെഡിക്കൽ വിദഗ്ദ്ധരുടെയും, പൊതുജനാരോഗ്യ സമിതിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലുമാണ് വിപുലീകരണം നടത്തിയതെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ലോക്ക് ഡൗൺ പിൻവലിച്ചാൽ കേസുകൾ ഉയരുമെന്ന് കണക്കിലെടുത്ത് ഏപ്രിൽ 11 ലെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ദുരന്തനിവാരണ നിയമം 2005, സിആർ‌പി‌സി 144 വകുപ്പ് പ്രകാരമാണ് ലോക്ക് ഡൗൺ നീട്ടിയത്