വൈറലായി തൃപ്പൂണിത്തുറ പൊലീസിന്റെ വീഡിയോ സന്ദേശം
തൃപ്പൂണിത്തുറ: പാരമ്പര്യ കലകൾ കോർത്തിണക്കി തൃപ്പൂണിത്തുറ ജനമൈത്രി പൊലീസ് നിർമ്മിച്ച കൊവിഡ് ബോധവത്കരണ വീഡിയോ വൈറലാകുന്നു. തൃപ്പൂണിത്തറ ഹിൽപാലസ് പൊലീസ് പരിധിയിൽ വരുന്ന കലാകാരന്മാണ് അരങ്ങിൽ. കഥകളി, ഓട്ടൻ തുള്ളൽ, നാടൻ പാട്ട്, തിരുവാതിര ഇവയെല്ലാം കോർത്തിണക്കിയതാണ് വീഡിയോ.
സന്തോഷ് വർമ്മയുടേതാണ് വരികൾ. കഥകളി കലാകാരി രഞ്ജിനി സുരേഷ് കഥകളി മുദ്രകളിലൂടെ ആശയം അവതരിപ്പിക്കുന്നു. വെച്ചൂർ രമാദേവിയുടെ ഓട്ടൻതുള്ളലും, തിരുവാതിര കളിയും, പുതിയകാവ് നാട്ടുചിലങ്ക നാടൻ പാട്ടുസംഘത്തിന്റെ നാടൻ പാട്ടും പിന്നാലെയുണ്ട്.
ആശയവും കോർഡിനേഷനും തൃപ്പൂണിത്തുറ സർക്കിൾ ഇൻസ്‌പെക്ടർ പി.രാജ്‌കുമാറിന്റേതാണ്. ശ്യാം മംഗലത്ത് സംവിധാനം.