പറവൂർ : ഭക്ഷ്യവസ്തുക്കൾ ആവശ്യപ്പെട്ടു പതിനെട്ട് അന്യസംസ്ഥാന തൊഴിലാളികൾ പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിലെത്തി. പഞ്ചായത്തിൽ നിന്ന് സൗജന്യമായി ഭക്ഷ്യവസ്തുക്കൾ ലഭിക്കുമെന്ന് കരുതിയാണ് ഇവർ എത്തിയത്. എന്നാൽ ആവശ്യമായ ഭക്ഷണം വാങ്ങുന്നതിനുള്ള തുക സ്പോൺസർമാർ എല്ലാ ദിവസവും ഇവർക്ക് നൽകിയിരുന്നു. അതുപയോഗിച്ച് ഇവർ ഭക്ഷ്യവസ്തുക്കൾ വാങ്ങി പാകംചെയ്തു കഴിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്ത്, വില്ലേജ് അധികൃതരുടെയും പൊലീസിന്റെയും പരിശോധനയിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൽ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. ഇനി മുതൽ പണം നൽകാൻ പാടില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൊടുത്താൽ മതിയെന്നും പഞ്ചായത്ത്, പൊലീസ് അധികൃതർ സ്പോൺസർമാർക്ക് നിർദേശം നൽകി. പഞ്ചായത്തിനു സമീപം ബസാറിലുള്ള കെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്.