ruralbank
ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന1000 കുടുംബങ്ങൾക്ക് കടാതി റൂറൽ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യമായി പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി.നിർവഹിക്കുന്നു

മൂവാറ്റുപുഴ: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന1000 കുടുംബങ്ങൾക്ക് കടാതി റൂറൽ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വിഷുവിനോടനുബന്ധിച്ച് സൗജന്യമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.14 ഇനം പച്ചക്കറികളടങ്ങിയ കിറ്റുകളാണ് സംഘം ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് വീടുകളിലെത്തിച്ച് നൽകിയത്.കിറ്റുകളുടെ വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി.നിർവഹിച്ചു.സംഘം പ്രസിഡൻ്റ് പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ജിജി ജോർജ് ഭരണ സമിതി അംഗങ്ങളായ ഷേർളി പൗലോസ്, ഷീനാ ജോസ്, ഷൈനാ സാജു, അമൽ ബാബു എന്നിവർ നേതൃത്വം നൽകി.