കൊച്ചി: സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം പോർട്ടബിലിറ്റി സംവിധാനം ഉൾപ്പെടുത്തി നടത്തണമെന്ന് കൺസൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള (സി .എഫ് .കെ) സംസ്ഥാന വർക്കിഗ് ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭൂരിഭാഗം റേഷൻ കടകളിലും സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഉപഭോക്താക്കൾ റേഷൻ കടകളിൽ വന്ന് മടങ്ങി പോവുകയാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സി.എഫ്.കെ നിവേദനം നൽകി.