മൂവാറ്റുപുഴ: സി.പി.ഐ തൃക്കളത്തൂർ, കാവുംപടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് 300കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സി.റോഡിലെ കാവുംപടിയിൽ ചരക്ക് വാഹനങ്ങൾ െ്രെഡവർമാർ ദീർഘദൂര യാത്രപോകുന്ന കുടുംബങ്ങൾ എന്നിവർക്ക് ഭക്ഷണ വിതരണവും നടത്തി. ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, സി.പി.ഐ തൃക്കളത്തൂർ ബ്രാഞ്ച് സെക്രട്ടറി കെ.എസ്.ദിനേശ്, കാവുംപടി ബ്രാഞ്ച് സെക്രട്ടറി പ്രമോദ് പാറയ്ക്കൽ, എൽദോസ് മാരിക്കുടിയിൽ, അനി പാലക്കപ്പറമ്പ്, രജേഷ്, ശരത്, ജ്യോതിശ്, സന്തോഷ്, ജോഷി ജോസഫ് എന്നിവർ നേതൃത്വം നൽകി.