മൂവാറ്റുപുഴ: കൊവിഡ് -19 പുനരധിവാസ പ്രവർത്തനങ്ങലുടെ ഭാഗമായി മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് 30.60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നൽകി. ഭരണസമതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ്, ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളവും ബാങ്ക് വിഹിതം എന്നിയുൾപ്പടെയാണ് 30,60,117- രൂപ ദുരുതാശ്വാസ നിധിയിലേക്ക് നൽകിയത്. 30,60,117- രൂപയുടെ ചെക്ക് മൂവാറ്റുപുഴ അസിസ്റ്റൻ്റ് രജിസ്ട്രാർ ബാങ്ക് ജനറൽ മാനേജരിൽ നിന്നും ഏറ്റുവാങ്ങി.