police
തിരക്ക് നിയന്ത്രിക്കുവാൻ തൃപ്പൂണിത്തുറ നഗരത്തിൽ പൊലീസ് ടേപ്പ് കെട്ടുന്നു

തൃപ്പൂണിത്തുറ: വിഷു ആഘോഷത്തിനായി ജനം നഗരത്തിലെത്തിയത് പൊലീസിനെ ഏറെ നേരം വട്ടം കറക്കി.ഇന്നലെ രാവിലെ പത്തു മണിയോടെയാണ് തൃപ്പൂണിത്തുറ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പുതിയ ബസ് സ്റ്റാൻഡ് , സ്റ്റാച്യു എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവുകച്ചവട കേന്ദ്രങ്ങളിലും ജനത്തിരക്കുണ്ടായത്. വിഷുക്കണിയൊരുക്കുന്നതിനുള്ള പഴങ്ങൾ, കണിക്കൊന്ന, കൃഷ്ണ രൂപം എന്നിവയുടെ വ്യാപാരമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. ഗതാഗതം സ്തംഭിച്ചതോടെയാണ് പൊലീസ് വിവരം അറിയുന്നത്.ഉടൻ തന്നെ പൊലീസ് എത്തി ഇടറോഡുകൾ ബ്ലോക്ക് ചെയ്തു.കടകളിലെത്തി സാധനങ്ങൾ വാങ്ങുവാൻ എത്തിയവർ സാമുഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശംനൽകി. അനാവശ്യമായി കറങ്ങി നടന്നവരെ വിരട്ടിയോടിച്ചു.കടകൾക്കു മുന്നിൽ ചോക്കുകൊണ്ടു് വരച്ച് ടേപ്പ് കെട്ടി അകലം പാലിക്കുന്നതിനും നിർദ്ദേശം നൽകി ഉച്ചകഴിഞ്ഞതോടെ തിരക്ക് കുറഞ്ഞു.