കൊച്ചി: ലോക്ക് ഡൗണിൽ തൊഴിലില്ലാതായ കളമശേരിയിലെ നൂറോളം തേപ്പ് പണിയെടുക്കുന്നവരുടെ കുടുംബത്തിന് സഹായമായി ലോക് ജൻശക്തി പാർട്ടിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ( എഫ്.സി.ഐ ) ബോർഡ് അംഗവും എൽ.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റുമായ ലെനിൻ മാത്യുവും സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രനും ചേർന്നാണ് കിറ്റുകൾ നൽകിയത്. ഉന്തുവണ്ടിയുമായി വസ്ത്രങ്ങൾ തേയ്ക്കാൻ നടക്കുന്നവരിൽ ഭൂരിഭാഗം പേർക്കും റേഷൻ കാർഡില്ല. അതുകൊണ്ടു തന്നെ സർക്കാർ സഹായം ഇവരിൽ പലരിലേയ്ക്കും എത്തിയില്ല. . വരും ദിവസങ്ങളിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിയ്ക്കുമെന്ന് ലെനിൻ മാത്യു പറഞ്ഞു.