അങ്കമാലി: എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകക്കാഴ്ച കാമ്പയിന് തുടക്കമായി. വിഷുദിനം മുതൽ ഏപ്രിൽ 30 വരെ പുസ്തകവായന നടത്താൻ കഴിയുന്ന വിധത്തിൽ പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന പ്രവർത്തനമാണ് പുസ്തകക്കാഴ്ച.ക് യാമ്പയിന്റെ ഉദ്ഘാടനം അങ്കമാലി കുന്ന് പ്രദേശത്ത് വീടുകളിൽ പുസ്തകമെത്തിച്ച് ലൈബ്രറി സെക്രട്ടറി കെ.പി റെജീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.എസ്. മൈക്കിൾ, അഡ്വ. ബിബിൻ വർഗീസ്, വിനീത ദിലീപ്, അഡ്വ. ജെറി വർഗീസ് എന്നിവർ പങ്കെടുത്തു. വായനശാലാ കമ്മിറ്റിഅംഗങ്ങളുടെ നേതൃത്വത്തിൽ 350 വീടുകളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പുസ്തകം എത്തിച്ചുനൽകി.