കിഴക്കമ്പലം: ലോക്ക് ഡൗൺ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ നിബന്ധനകളോടെ വിട്ടു നൽകി തുടങ്ങി. സ്റ്റേഷനിലെത്തിയ ഉടമകളെ ഓരോരുത്തരെയായി വിളിച്ചു വരുത്തി സാമൂഹിക അകലം പാലിച്ചായിരുന്നു നടപടി. രാവിലെ മുതൽ സ്റ്റേഷനിൽ വാഹന ഉടമകൾ എത്തിയിരുന്നു. കുന്നത്തുനാട്ടിൽ 45 ബൈക്കുകളും പുത്തൻകുരിശിൽ 31 ബൈക്കും ഇന്നലെ വിട്ടു നൽകി. സ്വന്തം ജാമ്യത്തിൽ ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കമെന്ന ഉറപ്പിലാണ് വിട്ടു നൽകിയത്.ലോക്ക് ഡൗണിൻ്റ് ആദ്യ ഘട്ടത്തിൽ പിടിച്ച വാഹനങ്ങളാണ് വിട്ടു നൽകിയത്. ഇന്നും വാഹനങ്ങൾ വിട്ടു നൽകും. ഇന്ന് ബൈക്കിൽ കറങ്ങി നടന്ന 12 പേരെ കുന്നത്തുനാട്ടിലും 4 പേർക്കെതിരെ പുത്തൻകുരിശിലും കേസെടുത്തു.