കുറുപ്പംപടി: ഇരിങ്ങോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം ചെയ്തു. ഇരുന്നൂറോളം നിർദ്ധനർക്ക് കിറ്റുകൾ നൽകി. വനിതാ പ്രവർത്തകർ ഓരോ വീടുകളിലുമെത്തി കിറ്റുകൾ അർഹരായവർക്ക് നൽകുകയായിരുന്നു. എൽദോസ് കുന്നപ്പിള്ളി എം. എൽ. എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിജീഷ് പട്ടാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. എം സക്കീർ ഹുസൈൻ, യൂത്ത് കോൺഗ്രസ് ദേശിയ കോ-ഓർഡിനേറ്റർ അഡ്വ. ടി.ജി സുനിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് കമൽ ശശി, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ടി. എച്ച് സാബിദ്, മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിച്ചു.